Take that first step - Use "NEW15" to get 15% off on your first session!

Take that first step  Use "NEW15" to get 15% off on your first session! Take that first step  Use "NEW15" to get 15% off on your first session! Take that first step  Use "NEW15" to get 15% off on your first session!

മനസ്സിനെ അസ്വസ്ഥപ്പെടുത്തുന്ന ദുഃഖം കാരണങ്ങളും ഇടപെടൽ മാർഗ്ഗങ്ങളും
ജീവിതത്തിൽ പലപ്പോഴായി ദുഃഖിക്കുന്നവരാണ് നമ്മളെല്ലാവരും.ഓരോ  വ്യക്തികളെ സംബന്ധിച്ചിടത്തോളവും ദുഃഖത്തിന്റെ കാരണവും തോതും വ്യത്യാസപ്പെട്ടിരിക്കും.പക്ഷേ ഇതൊരു യൂണിവേഴ്സൽ ആയ ഇമോഷൻ ആണ് എന്നതുകൊണ്ടുതന്നെ എല്ലാ മനുഷ്യരിലും ദുഃഖം ഒരുപോലെ കാണപ്പെടുന്നുണ്ട്.മനുഷ്യൻ ഒരു സാമൂഹ്യജീവി ആയതുകൊണ്ട് തന്നെ  ജീവിതത്തിൽ സംഭവിക്കുന്ന പല കാര്യങ്ങളിലും, ബന്ധങ്ങളിൽ സംഭവിക്കുന്ന വിള്ളലുകളിലും, പ്രിയപ്പെട്ട ഒരാൾ മരണപ്പെടുമ്പോഴും, ജീവിതത്തിൽ അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിക്കുമ്പോഴുമെല്ലാം നാം ദുഃഖിക്കുന്നു.ഒരു മാനസിക സന്തുലിതാവസ്ഥ നിലനിർത്തുവാൻ ഇത്തരത്തിലുള്ള വൈകാരികമായ ദുഃഖങ്ങൾ ഒരു പരിധിവരെ സഹായകരമാകുന്നുണ്ട്.
  • പക്ഷേ ചിലപ്പോഴെങ്കിലും ദുഃഖം കൈവിട്ടു പോകാറുമുണ്ട്.മനുഷ്യരെ വലിയ രീതിയിൽ ബുദ്ധിമുട്ടിക്കുന്ന ഒന്നായി ചിലപ്പോൾ വൈകാരിക അവസ്ഥ മാറാറുണ്ട്.
  • വലിയ രീതിയിലുള്ള സമ്മർദ്ദങ്ങളിലേക്കും സമാധാന കുറവിലേക്കും ദുഃഖം നമ്മെ തള്ളി വിടാറുണ്ട്.
  • അതുകൊണ്ടുതന്നെ കൃത്യമായി ഇതിനെ മനസ്സിലാക്കുകയും അത് ദൈന്യംദിന ജീവിതത്തെയും ചുറ്റുമുള്ള ആളുകളെയും ബാധിക്കുന്നുണ്ടെന്ന് മനസ്സിലാക്കുന്ന പക്ഷം അതിനാവശ്യമായ പ്രൊഫഷണൽ സഹായം തേടുകയും കൗൺസിലിംഗുകളും തെറാപ്പികളും സ്വീകരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
  • ദുഃഖം മറികടക്കുന്നതിന് ആവശ്യമായ തെറാപ്പികൾ സ്വീകരിക്കുന്നതിലൂടെ നിങ്ങളുടെ മാനസികാവസ്ഥ വലിയ രീതിയിൽ മെച്ചപ്പെടുന്നു.
  • ഇത് ബന്ധങ്ങളിലും വ്യക്തിപരമായ നിങ്ങളുടെ ജീവിതത്തിലും ജോലിയിലും എല്ലാം പോസിറ്റീവായ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായകരമാകുന്ന ഒന്നാണ്.
മനസ്സിനെ അസ്വസ്ഥപ്പെടുത്തുന്ന ദുഃഖം കാരണങ്ങളും ഇടപെടൽ മാർഗ്ഗങ്ങളും

എന്താണ് ദുഃഖം ?

ദുഃഖം എല്ലാവരിലും കാണപ്പെടുന്ന ഒരു സ്വാഭാവികമായ വികാരാവസ്ഥയാണ്.ദുഃഖിതയായിരിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം യാതൊരുവിധത്തിലുള്ള സന്തോഷവും തോന്നാതിരിക്കുകയും അവരുടെ മാനസികാവസ്ഥ എപ്പോഴും നെഗറ്റീവ് ആയ രീതിയിൽ കാണപ്പെടുകയും ചെയ്യുന്നുണ്ടാകും.പലപ്പോഴും ദുഃഖങ്ങൾ സംഭവിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള ഗ്രീഫ് കാരണമോ ഏതെങ്കിലും തരത്തിലുള്ള വൈകാരിക വിഷമം ഉണ്ടാക്കുന്ന സന്ദർഭങ്ങൾ കാരണമോ ഒക്കെയാകാം.ഏറ്റവും പ്രിയപ്പെട്ട ഒരാൾ മരിക്കുമ്പോഴോ അതുമല്ലെങ്കിൽ ഒരു ബന്ധം തകർന്നു പോകുമ്പോഴോ എല്ലാം ഇത്തരത്തിലുള്ള ദുഃഖം അനുഭവപ്പെടാറുണ്ട്.അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ്റെ അഭിപ്രായത്തിൽ ദുഃഖം എന്നത് വലിയ രീതിയിൽ അനുഭവപ്പെടുന്നതും നമ്മൾ ജീവിതത്തിൽ ഏറ്റവും മൂല്യം കൊടുക്കുന്ന എന്തോ ഒന്ന് നഷ്ടപ്പെടുമ്പോൾ സംഭവിക്കുന്നതും ആണെന്നാണ്.ലോകമെമ്പാടുമുള്ള ആളുകൾ അനുഭവിക്കുന്ന 7 യൂണിവേഴ്സൽ ഇമോഷനുകളിൽ ഒന്നാണ് ദുഃഖവും.
  • നിങ്ങളോടൊപ്പം ഒരുപാട് കാലം ഉണ്ടായിരുന്ന ഒരു സുഹൃത്ത് അപ്രതീക്ഷിതമായി മരണപ്പെടുന്നു.അത്തരം ഒരു സന്ദർഭത്തിൽ എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷത്തേക്ക് നിങ്ങൾ നിന്നുപോയേക്കാം.
  • മാത്രവുമല്ല നിങ്ങളുടെ സുഹൃത്തിനോടൊപ്പം ചെലവഴിച്ച ദിവസങ്ങളും ഓർമ്മകളും എല്ലാം നിങ്ങളെ ദിവസങ്ങളോളം വേട്ടയാടുകയും ചെയ്യുന്നുണ്ടാകും.
  • ആദ്യ കുറച്ചു ദിവസങ്ങളിൽ വലിയ രീതിയിലുള്ള ഒരു ദുഃഖം നിങ്ങൾ അനുഭവിക്കുന്നുണ്ടാകും.അത് വളരെ സ്വാഭാവികമായ ഒന്നാണ്.പക്ഷേ നിങ്ങളുടെ ചുറ്റുമുള്ളവരെയും നിങ്ങളുടെ ജീവിതത്തെയും മാനസിക വിഷമം,അല്ലെങ്കിൽ ഇത്തരത്തിൽ ഒരു വൈകാരിക അവസ്ഥ ബാധിക്കുന്നുണ്ടെങ്കിൽ അവിടെയാണ് കൃത്യമായ ഒരു പ്രൊഫഷണൽ സഹായത്തിന്റെ ആവശ്യകത ഉയരുന്നത്.
  • അത്തരം സന്ദർഭങ്ങളിൽ വൈകാരിക വ്യവസ്ഥയെ കൃത്യമായി മനസ്സിലാക്കുകയും അതിനാവശ്യമായ കൗൺസിലിംഗ് സാധ്യതകൾ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നത് ദുഃഖത്തിൽ നിന്ന് പെട്ടെന്ന് വിമുക്തി നേടുന്നതിനും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും സഹായകരമാകുന്നു.
സ്ത്രീകളുടെ കാര്യം എടുക്കുകയാണെങ്കിൽ വലിയ രീതിയിൽ വൈകാരിക ദുഖം അനുഭവിക്കുന്നവരാണ് ഇക്കൂട്ടർ.സമൂഹത്തിന്റെ കെട്ടുപാടുകൾ കൊണ്ട് സമൂഹം സ്ത്രീകളെ നോക്കിക്കാണുന്ന രീതികൾ കൊണ്ടോ അവരുടെ ശരീരത്തിൽ നടക്കുന്ന ഹോർമോണൽ ചെയ്ഞ്ചുകൾ കൊണ്ടോ എല്ലാം ഇത്തരത്തിലുള്ള ദുഃഖം സ്ത്രീകൾക്ക് വലിയ അളവിൽ നേരിടേണ്ടി വരാറുണ്ട്.സ്വാഭാവികമായി ദുഃഖം തോന്നുക എന്നത് നല്ല കാര്യമാണ്.
ജീവിതത്തിലെ ചെറിയ കാര്യങ്ങൾ പോലും വലിയ ഭാരമായി തോന്നുമ്പോൾ, അതാണ് മനസികാരോഗ്യ സഹായം തേടേണ്ട സമയം. ഓൺലൈൻ കൗൺസിലിംഗ് വഴിയിലൂടെ, നിങ്ങൾക്ക് വിശ്വസനീയമായ വിദഗ്ധരുമായി സംസാരിച്ച് മനസികാരോഗ്യം മെച്ചപ്പെടുത്താം.
എന്തെങ്കിലും ഒരു കാര്യം അപ്രതീക്ഷിതമായി സംഭവിക്കുമ്പോൾ ചെറിയ രീതിയിലുള്ള ദുഃഖം തോന്നുന്നത് നമ്മുടെ മാനസികാവസ്ഥയെ സന്തുലിതമാക്കി നിർത്തുന്നതിന് സഹായിക്കുന്നതാണ്.എന്നാൽ ചില സന്ദർഭങ്ങളിൽ ഇത് വലിയ രീതിയിൽ കൈവിട്ടു പോകാറുണ്ട്.
ഇത്തരം സന്ദർഭങ്ങളിൽ അതിന് ആവശ്യമായ പ്രൊഫഷണൽ സഹായം തേടുകയും കൗൺസിലിംഗുകളും തെറാപ്പികളും സ്വീകരിക്കുകയും ചെയ്യുകയാണ് ഏറ്റവും ഉചിതമായ മാർഗം.ദുഃഖത്തെ മറികടക്കുന്നതിന് ആവശ്യമായ മെന്റൽ ഹെൽത്ത് തെറാപ്പികൾ സ്വീകരിക്കുന്നത് വഴി വലിയ രീതിയിലുള്ള ഒരു മാനസിക സുഖം നിങ്ങൾക്ക് അനുഭവപ്പെടുന്നു.

Need to Talk to Someone?

Book a private online session with a licensed therapist
നിങ്ങൾ ദുഃഖിക്കുന്നതിന്റെ കാരണങ്ങളെയും അതിൻറെ ലക്ഷണങ്ങളെയും കൃത്യമായി മനസ്സിലാക്കുന്നതിനും സ്ത്രീകൾക്കിടയിൽ ഇതിന്റെ കൃത്യമായ കാരണം എന്താണെന്ന് മനസ്സിലാക്കുന്നതിനും കൂടുതൽ വായിക്കൂ. ദുഃഖം മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു
എന്താണ് ദുഃഖം

ദുഃഖത്തിന്റെ കാരണങ്ങൾ മനസ്സിലാക്കുക

സ്ത്രീകളിലെ ദുഃഖത്തിനെ ഇത്തരത്തിലൊക്കെ വിശേഷിപ്പിക്കാo എങ്കിലും അവയ്ക്ക് വേറെ ചില സാമൂഹ്യമായ കാരണങ്ങൾ കൂടി കാണാൻ സാധിക്കും.സമൂഹം സ്ത്രീയെ കാണുന്ന രീതികളും സമൂഹത്തിന്റെ ചട്ടക്കൂടിൽ സ്ത്രീ എങ്ങനെയായിരിക്കണമെന്ന് പൊതുധാരണകളും എല്ലാം വലിയ മാനസിക സമ്മർദ്ദങ്ങൾ സ്ത്രീകൾക്കിടയിൽ സൃഷ്ടിക്കാറുണ്ട്.മലയാളി കൾച്ചറൽ സ്ത്രീകൾക്ക് ദുഃഖം അനുഭവപ്പെടാനുള്ള കാരണങ്ങളിൽ കുടുംബങ്ങൾക്കുള്ളിലെ പ്രശ്നങ്ങളും സാമൂഹ്യമായ ഇത്തരം ചുറ്റുപാടുകളും വലിയ കാരണങ്ങളാണ്.

1.സമൂഹത്തിന്റെ ധാരണകളും അത് നൽകുന്ന സമ്മർദ്ദവും

സമൂഹത്തിൽ സ്ത്രീ എന്തായിരിക്കണം എന്നതിന് പ്രത്യേകമായ ഒരു പൊതു ധാരണ തന്നെയുണ്ട്. കാലഘട്ടത്തിൽ മലയാളി സ്ത്രീകൾ അതിൽ നിന്നും പുറത്തു കടന്നിട്ടുണ്ടെങ്കിലും ഇന്നും ചട്ട കൂടുകൾക്കുള്ളിൽ തന്നെയാണ് പലപ്പോഴും സ്ത്രീകൾ.ഇത്തരത്തിൽ സമൂഹത്തിൻറെ പൊതു ധാരണകൾക്കൊപ്പം ചേർന്നു പോകാൻ സാധിക്കാതെ ആകുമ്പോൾ സ്ത്രീകൾ നേരിടുന്നത് അടക്കി നിർത്താൻ ആകാത്ത രീതിയിലുള്ള ഒരു ദുഃഖമാണ്.
ഇത്തരം സന്ദർഭങ്ങളിൽ ആവശ്യമായ കൾച്ചറൽ തെറാപ്പികളും വലിയ രീതിയിൽ അനുഭവപ്പെടുന്ന ദുഃഖത്തെ മറികടക്കുന്നതിന് ആവശ്യമായ കൗൺസിലിംഗ് സംവിധാനങ്ങളും ഉപയോഗപ്പെടുത്തേണ്ടതുണ്ട്.

2.കേരളത്തിലെ ഗാർഹികാതിക്രമങ്ങളും മാനസികാഘാതവും

ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ കേൾക്കുന്ന വാർത്തകൾ ഗാർഹിക പീഡനങ്ങളുമായി ബന്ധപ്പെട്ടതാണ്.മലയാളി സ്ത്രീകൾ കേരളത്തിനുള്ളിലും പുറത്തും അവരുടെ വീടുകൾക്കുള്ളിൽ അനുഭവിക്കുന്ന ഗാർഹിക പീഡനങ്ങൾ വലിയ രീതിയിലുള്ള മാനസികാഘാതമാണ് അവർക്ക് സൃഷ്ടിക്കുന്നത്.ദീർഘകാലത്തേക്ക് നീണ്ടുനിൽക്കുന്ന ഒരു ദുഃഖത്തിലേക്ക് ഇത്തരത്തിലുള്ള വയലൻസ് അവരെ നയിക്കാറുണ്ട്.
ഇത്തരം സന്ദർഭങ്ങളിൽ അവർക്ക് ആവശ്യമായ ഒരു സപ്പോർട്ട് സിസ്റ്റം നിർമ്മിച്ച എടുക്കുവാനും അവർക്ക് ആവശ്യമായ കൗൺസിലിംഗ് സംവിധാനങ്ങളും മറ്റ് മാനസികാരോഗ്യ സംവിധാനങ്ങളും ഏർപ്പെടുത്തി നൽകുക എന്നതാണ് ചെയ്യാനാകുന്നത്.കൃത്യമായ കൗൺസിലിങ്ങിലൂടെ സ്ത്രീകൾക്ക് വലിയ മാനസിക സുഖം അനുഭവപ്പെടുന്നു.

3.വിവേചനവും അസമത്വവും

മുകളിൽ സൂചിപ്പിച്ചതുപോലെ തന്നെ ഇത് സമൂഹം സൃഷ്ടിച്ചെടുത്ത ഒന്നാണ്.കാലാകാലങ്ങളായി സ്ത്രീകൾ അനുഭവിച്ചുവരുന്ന വിവേചനങ്ങളും അസമത്വവും അവരുടെ ജീവിതത്തിൽ വലിയ രീതിയിലുള്ള വിഷമങ്ങൾ സൃഷ്ടിക്കുന്നുണ്ട്.ആദ്യമൊക്കെ ഒരു ദുഃഖം എന്ന വൈകാരിക അവസ്ഥയിലാണ്  തുടങ്ങുന്നതെങ്കിലും പിന്നീട് ക്രമേണ വിഷാദരോഗത്തിലേക്കും ഉത്കണ്ഠാരോഗങ്ങളിലേക്കും മറ്റു പല മാനസിക പ്രശ്നങ്ങളിലേക്കും ഇതു വഴി വയ്ക്കുന്നുണ്ട്
കേരളത്തിലെ ദുഃഖത്തിന്റെ സാമൂഹിക കാരണം. ഇത്തരത്തിലുള്ള വിഷമങ്ങൾ അനുഭവിക്കുന്നതായി ശ്രദ്ധയിൽപ്പെടുമ്പോൾ തന്നെ അതിന് ആവശ്യമായ മാനസികാരോഗ്യ സംവിധാനങ്ങൾ ഏർപ്പെടുത്തി നൽകുക എന്നത് പ്രധാനമാണ്.

4.ബന്ധങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ |ദുഃഖത്തിന്റെ ലക്ഷണങ്ങൾ

ഗാർഹിക പീഡനങ്ങൾ പോലെ തന്നെ സ്ത്രീകൾ ഇന്ന് അനുഭവിക്കുന്ന വലിയ പ്രശ്നമാണ് ബന്ധങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ.പ്രധാനമായും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് പ്രണയബന്ധങ്ങളിലാണ്.
ചില സന്ദർഭങ്ങളിൽ എങ്കിലും തന്റേതായ അഭിപ്രായങ്ങൾ പറയുവാനും തനിക്കുവേണ്ടി സംസാരിക്കുവാനും സാധിക്കാത്ത അവസ്ഥ സ്ത്രീകൾക്ക് ഉണ്ടാകുന്നുണ്ട്.മലയാളികൾക്കിടയിലും പെൺകുട്ടികളുടെ അവസ്ഥ ഇതൊക്കെ തന്നെയാണ്.ഇത്തരത്തിലുള്ള റിലേഷൻഷിപ്പ് പ്രശ്നങ്ങൾ അനുഭവിക്കുമ്പോൾ അവർ നേരിടുന്ന മാനസിക വിഷമം അഡ്രസ്സ് ചെയ്യപ്പെടേണ്ടതു തന്നെയാണ് .
അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങളെ പ്രൊഫഷണൽ ആയി നേരിടാൻ തയ്യാറാകേണ്ടതുണ്ട്.ഒട്ടുമടിക്കാതെ ഇതിനാവശ്യമായ കൗൺസിലിങ്ങുകൾ തേടുന്നത് ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും അത്തരത്തിലുള്ള മാനസിക വിഷമങ്ങൾ കുറിച്ച് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായകരമാണ്.
സ്ത്രീകൾക്ക് പൊതുവേ തന്റെ ജോലിയും കുടുംബവും ഒന്നിച്ചു കൊണ്ടുപോകാനുള്ള കഴിവുകൾ ഉണ്ട്.ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്ന ആളുകൾ ആയാണ് സ്ത്രീകളെ കണക്കാക്കുന്നത് തന്നെ.പക്ഷേ സമൂഹത്തിൻറെ പൊതുബോധത്തിൽ ഇവ ഒന്നിച്ചു കൊണ്ടുപോകാൻ സ്ത്രീകൾക്ക് ആകില്ല എന്ന ഒരു മുൻധാരണ നിലനിൽക്കുന്നുണ്ട്.അതുകൊണ്ട് അവർ നേരിടുന്ന കുത്തുവാക്കുകളും വഴക്കുകളും ഇതേ ചൊല്ലിയുള്ള പ്രശ്നങ്ങളും എല്ലാം വലിയ മാനസിക വിഷമങ്ങൾ സ്ത്രീകൾക്ക് ഉണ്ടാക്കുന്നുണ്ട്.

Feeling Overwhelmed?

You’re Not Alone. Get Support from an
Oppam Therapist Wherever You Are

ലക്ഷണങ്ങൾ തിരിച്ചറിയുക

പലപ്പോഴും വിഷാദരോഗം ആണെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ഒന്നാണ് ദുഃഖം.ദുഃഖം ഒരു വൈകാരിക അവസ്ഥയാണെന്നും വൈകാരിക അവസ്ഥയിൽ സന്തോഷം ഇല്ലായ്മയും ഒന്നും ചെയ്യാൻ തോന്നാത്ത ഒരു അവസ്ഥ കുറച്ചു സമയത്തേക്ക് മാത്രം അനുഭവപ്പെടുകയുമാണ് ചെയ്യുന്നത്.പക്ഷേ പലപ്പോഴും  ഞാൻ വലിയ രീതിയിൽ ഡിപ്രെസ്സ്ഡ് ആണെന്നും ,എനിക്ക് ഡിപ്രഷൻ ആണെന്നുമെല്ലാം മലയാളികൾ പറയുന്നത് ഇത്തരത്തിലുള്ള ദുഃഖങ്ങൾ കാരണമായിരിക്കും.ഇവയെ വേർ തിരിച്ചറിയുക എന്നത് പ്രധാനമാണ്.
  1. വളരെ നിരാശ തോന്നുകയും വിഷാദമനുഭവപ്പെടുകയും ചെയ്യുന്നു
  2. .എന്തെങ്കിലും കാര്യങ്ങൾ ചെയ്യുന്നതിന്
  3. താല്പര്യ തോന്നാതിരിക്കുക.
  4. വൈകാരിക അവസ്ഥ ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കുന്നു.
  5. പല കാര്യങ്ങളും ഇറിറ്റേഷൻ അനുഭവപ്പെടുകയും നിസ്സഹായ അവസ്ഥ അനുഭവപ്പെടുകയും ചെയ്യുന്നു.
  6. ഉറക്കത്തിൻറെ പാറ്റേണിലും വിശപ്പിലും വ്യത്യാസങ്ങൾ സംഭവിക്കുന്നു.
  7. വളരെ കുറഞ്ഞ രീതിയിലുള്ള എനർജി ആയിരിക്കും അനുഭവപ്പെടുന്നത്.
  8. ചില സന്ദർഭങ്ങളിൽ എങ്കിലും നിരന്തരമായി തലവേദന അനുഭവപ്പെടാം.
  9. ഇത്തരത്തിലുള്ള മാനസിക വിഷമങ്ങൾ സാമൂഹികമായ ആക്ടിവിറ്റികളിൽ നിന്നും മാറിനിൽക്കാൻ പ്രേരിപ്പിക്കുന്നു.
  10. മോട്ടിവേഷനിൽ കുറവനുഭവപ്പെടുന്നു.
  11. എന്തെങ്കിലും കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുകയും മാനസിക വിഷമം ചിലപ്പോൾ മദ്യം,ടൊബാക്കോ പോലെയുള്ള കാര്യങ്ങൾ ഉപയോഗിക്കുന്നതിലേക്കും നയിക്കുന്നു.
എപ്പോഴും ഓർക്കേണ്ട ഒരു കാര്യം ദുഃഖം എല്ലാവരിലും വളരെ സ്വാഭാവികമായി കാണപ്പെടുന്ന ഒന്നാണ് എന്നതാണ്.പക്ഷേ ചില സന്ദർഭങ്ങളിൽ അടക്കി നിർത്താൻ ആകാത്ത രീതിയിലുള്ള വിഷമങ്ങൾ അനുഭവപ്പെടുമ്പോഴാണ് അതിന് ആവശ്യമായ മെന്റൽ ഹെൽത്ത് പ്രൊഫഷണലുകളുടെ സഹായം തേടേണ്ടതും കൗൺസിലിംഗ് സ്വീകരിക്കേണ്ടതും.അവിടെ ഇത് ചെറിയൊരു മാനസിക വിഷമം ആണല്ലോ എന്ന് ചിന്തിച്ച് ബുദ്ധിമുട്ടുകളെ മുന്നോട്ടുകൊണ്ടുപോകുമ്പോൾ അത് വലിയ പ്രതിസന്ധികൾ സൃഷ്ടിക്കാനുള്ള സാധ്യത ഉണ്ട്.
ചിലപ്പോൾ പ്രതിസന്ധികളെ ഒരു ഹോർമോണൽ ചേഞ്ച് ആയി കണക്കാക്കുന്ന ഒരു പൊതു സവിശേഷത നിലനിൽക്കുന്നുണ്ട്.സ്ത്രീകളിൽ ഹോർമോണൽ ചെയ്ഞ്ച് കാരണം ഇത്തരത്തിലുള്ള വൈകാരിക അവസ്ഥയിൽ മാറ്റങ്ങൾ സംഭവിക്കുന്നത് സ്വാഭാവികമാണ്.പക്ഷേ മാനസിക വിഷമത്തെ /അല്ലെങ്കിൽ ദുഃഖം എന്ന വൈകാരിക അവസ്ഥയിൽ കൃത്യമായി മനസ്സിലാക്കുകയും അത് ദൈന്യംദിന  ജീവിതത്തിലും ബന്ധങ്ങളിലും ജോലിയിലും എല്ലാം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെങ്കിൽ അതിനാവശ്യമായ ഓൺലൈൻ കൗൺസിലിംഗ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.
ആരോഗ്യകരമായ ഒരു മനസ്സിനായി ഇന്നുതന്നെ ആരംഭിക്കൂ
നിങ്ങളുടെ ദുഃഖം നിങ്ങൾക്ക് വലിയ ഒരു പ്രതിസന്ധിയായി മാറുന്നുണ്ടെങ്കിൽ ഉടനെ ഒപ്പത്തിന്റെ ഓൺലൈൻ മലയാളം കൗൺസിലിംഗ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തൂ!

Struggling?
Talk to an Oppam Therapist

Get the Support You Deserve Online & Confidential

Mental health isn’t a luxury It’s your right

Feeling tired, stuck, overwhelmed or just not like yourself lately?
Take a pause. Talk to someone who gets it.

There’s more like that

Scroll to Top