Take that first step - Use "NEW15" to get 15% off on your first session!

Take that first step  Use "NEW15" to get 15% off on your first session! Take that first step  Use "NEW15" to get 15% off on your first session! Take that first step  Use "NEW15" to get 15% off on your first session!

മലയാളി സ്ത്രീകളിൽ പ്രത്യക്ഷപ്പെടുന്ന വിഷാദം:പ്രധാന 5 ലക്ഷണങ്ങളും ഇടപെടൽ മാർഗങ്ങളും | Depression in Malayali Women
പലപ്പോഴും വളരെ നിസ്സാരമായി അല്ലെങ്കിൽ തമാശയോടെ മലയാളികളുടെ ഇടയിൽ കടന്നുവരുന്ന ഒന്നാണ് വിഷാദരോഗം.അത്ര നിസ്സാരമായി ,തമാശയോടെ തള്ളിക്കളയേണ്ട ഒന്നല്ല വിഷാദരോഗം (Depression).വിഷാദം ഒരു കോമൺ റെസ്പോൺസ് ആണ്.
  • ജീവിതത്തിൽ പ്രതീക്ഷിക്കാതെ ആരെങ്കിലും നഷ്ടപ്പെടുമ്പോഴും എന്തെങ്കിലും സംഭവിക്കുമ്പോഴും ആളുകൾ വിഷമിക്കുന്നതും വിഷാദം അനുഭവിക്കുന്നതും സാധാരണമാണ്.
  • പക്ഷേ വിഷാദരോഗത്തിൽ എത്തുമ്പോൾ അതത്ര കോമൺ ആയി എടുക്കാൻ സാധിക്കില്ല.അനുഭവിക്കുന്നവർക്ക്  അവർ ഒന്നിനും കൊള്ളില്ലെന്ന ചിന്തയും,വലിയ രീതിയിലുള്ള ദുഃഖവും,സോഷ്യൽ ലൈഫിൽ നിന്ന്ഒഴിഞ്ഞുനിൽക്കണമെന്ന ചിന്തയും ,ആത്മഹത്യാ പ്രവണതയും കാണാറുണ്ട് .
  • ഇതുകൂടാതെ ഉറക്കത്തിന്റെയും ഭക്ഷണം കഴിക്കുന്നതിന്റെയും പാറ്റേണിൽ മാറ്റം വരുന്നതും,മൊത്തത്തിൽ ഒരു ശൂന്യത അനുഭവപ്പെടുന്നതും,സ്ഥിരമായി ചെയ്തുവരുന്ന കാര്യങ്ങൾ ചെയ്യാതിരിക്കുകയും ഇവയിൽ നിന്ന് യാതൊരുവിധ സന്തോഷം ലഭിക്കാതിരിക്കുകയും വിഷാദരോഗത്തിന്റെ ലക്ഷണങ്ങളിൽ പെടുന്നു.
  • വിഷാദരോഗത്തിനെ തന്നെ വീണ്ടും ലക്ഷണങ്ങളും അതിൻറെ തോതും അനുസരിച്ച് തരം തിരിച്ചിട്ടുണ്ട്.
  • മലയാളികൾക്കിടയിൽ വിഷാദരോഗത്തിന്റെ  വർദ്ധിക്കുന്നുണ്ടെന്ന് ചില വാർത്തകളും കണക്കുകളും സൂചിപ്പിക്കുന്നുണ്ട് അതോടൊപ്പം സ്ത്രീകളിൽ വിഷാദരോഗത്തിന്റെ തോത് കൂടാനുള്ള സാധ്യത ഏറെയാണ്.

വിഷാദരോഗം മനസ്സിലാക്കാം

വിഷാദരോഗം മനസ്സിലാക്കാം
  • സമൂഹത്തിൽ നാലു മുതൽ 8 ശതമാനം വരെ വിഷാദരോഗികൾ ഉണ്ടെന്ന് പഠനങ്ങൾ പറയുന്നു.
  • ഏറ്റവും അധികം പരാധീനതയും ബുദ്ധിമുട്ടും പ്രയാസവും സൃഷ്ടിക്കുന്ന നാലാമത്തെ രോഗമാണ് വിഷാദരോഗം എന്ന് ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തിൽ പറയുന്നുണ്ട്.
  • ഇനിയൊരു 15 വർഷം കഴിയുമ്പോൾ ഹൃദ്രോഗത്തിന് തൊട്ടു പിന്നിലായി സ്ഥാനം പിടിക്കുന്ന ഏറ്റവും അധികം പേർക്ക് സാരമായ പരാധീരത സൃഷ്ടിക്കുന്ന രോഗം വിഷാദരോഗം ആയിരിക്കുമെന്നും പഠനം പറഞ്ഞു വെക്കുന്നുണ്ട്.
  • വിഷാദരോഗം ഉള്ളവരിൽ 15 ശതമാനം പേർ ആത്മഹത്യ ചെയ്യുന്നു എത്രയോ മടങ്ങ് ആത്മഹത്യാ ശ്രമങ്ങളും ഉണ്ടാകും.
എന്നിട്ടും വിഷാദരോഗത്തിന് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ല എന്ന് മാത്രമല്ല വലിയ രീതിയിൽ അതിനെ തമാശവൽക്കരിക്കുകയും ലളിതവത്കരിക്കുകയും ചെയ്യുന്ന രീതി മലയാളികൾക്കിടയിൽ വലിയ രീതിയിൽ നിലനിൽക്കുന്നുണ്ട്.
  • കണക്കുകൾ സൂചിപ്പിക്കുന്നത് സ്ത്രീകളിൽ പുരുഷന്മാരെക്കാൾ രണ്ടിരട്ടിയോളം വിഷാദരോഗത്തിന്റെ സാധ്യതകൾ ഉണ്ടെന്നാണ്.
  • 20 വയസ്സ് മുതൽ 30 വയസ്സ് വരെയുള്ള പ്രായത്തിലാണ് വിഷാദരോഗം കൂടുതലായും കാണപ്പെടുന്നത്.
  • കഠിനമായ വിഷമം,സ്വയം കുറ്റപ്പെടുത്തൽ നിസ്സഹായതാ ഭാവം പരാജയബോധം ഒരു കാര്യത്തിലും താല്പര്യമില്ലായ്മ എന്നിവ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളായി കണക്കാക്കാം.  
  • ഹോർമോൺ വ്യത്യാസങ്ങൾ, ആർത്തവം, ഗർഭം, പ്രസവം, മുലയൂട്ടിൽ എന്നിങ്ങനെയുള്ള ശാരീരിക പ്രതിഭാസങ്ങളും കുടുംബഭാരവും തൊഴിൽവാരവും മറ്റുമാണ് സ്ത്രീകളിൽ വിഷാദരോഗം കൂടാൻ കാരണമായി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.  

Need to Talk to Someone?

Book a private online session with a licensed therapist
വിഷാദരോഗം സ്ത്രീകളിൽ ശാരീരിക രോഗങ്ങളുടെ ലക്ഷണങ്ങൾ ആയിട്ടാണ് പലപ്പോഴും പ്രത്യക്ഷപ്പെടുന്നത് അതുമൂലം തന്നെ രോഗനിർണയത്തിന് താമസം നേരിടുകയും ശരിയായ ചികിത്സ ലഭിക്കാതെ അസുഖം കൂടുതൽ ആവുകയും ചെയ്യാനുള്ള സാധ്യത ഏറെയാണ്.രോഗത്തിന്റെ ആരംഭത്തിൽ തന്നെ ചികിത്സ തുടങ്ങുകയാണെങ്കിൽ പൂർണമായും ഭേദപ്പെടുത്താവുന്ന ഒന്നാണ് വിഷാദരോഗം.
പ്രത്യേകതരം രോഗലക്ഷണങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതാണ് ഒരു വ്യക്തിക്ക് വിഷാദരോഗം ആണെന്ന് ശാസ്ത്രീയമായി നിർണയിക്കുന്നത്.രണ്ടാഴ്ച അധികം നീണ്ടുനിൽക്കുന്ന കഠിനമായ വിഷാദത്തിന് പുറമേ താഴെപ്പറയുന്ന എട്ടു രോഗലക്ഷണങ്ങളിൽ നാലോ അതിലധികമോ ഉണ്ടായാൽ അത് വിഷാദരോഗമാണെന്ന് മനസ്സിലാക്കാം.
  1. പണ്ട് വളരെ താല്പര്യമായിരുന്ന സന്തോഷം നൽകുന്ന കാര്യങ്ങളിൽ എല്ലാം താൽപര്യം നഷ്ടപ്പെടുന്നു.
  2. ആവശ്യമുള്ള സമയത്ത് വൈകാരികമായി പ്രതികരിക്കാൻ കഴിയാതെ വരികയും സന്തോഷിക്കേണ്ട സമയത്ത് സന്തോഷിക്കാൻ കഴിയാതെ വരികയും അകാരണമായി കരച്ചിൽ വരികയും ചെയ്യുന്നു.
  3. ഉറക്കത്തിലും വിശപ്പിലും വ്യത്യാസങ്ങൾ സംഭവിക്കുന്നു.
  4. ആത്മഹത്യ ചിന്ത ഉണ്ടാകുന്നു
  5. വിഷാദവും ദുഃഖവും അസ്വസ്ഥതയും എല്ലാം രാവിലെ ഏറ്റവും കൂടുതലായി അനുഭവപ്പെടുകയും വൈകുന്നേരം ആകുമ്പോൾ ബുദ്ധിമുട്ട് രാവിലെ ഉണ്ടായിരുന്നതിനേക്കാൾ കുറയുകയും ചെയ്യുന്നു.
  6. ശാരീരികവും മാനസികവുമായി പ്രവർത്തനങ്ങളിൽ അത്രത്തോളം താല്പര്യ തോന്നാതിരിക്കുന്നു
  7. ശരീരത്തിന്റെ തൂക്കം വലിയ രീതിയിൽ കുറയുുന്നു

വിഷാദത്തിന്റെ 5 ലക്ഷണങ്ങൾ മനസ്സിലാക്കാം

വിഷാദത്തിന്റെ 5 ലക്ഷണങ്ങൾ
വിഷാദരോഗം വ്യക്തിയുടെ ദൈന്യംദിന ജീവിതത്തെ വലിയ രീതിയിൽ ബാധിക്കുകയും പ്രവർത്തനങ്ങളെ കുറയ്ക്കുകയും ചെയ്യുന്ന ഒരു മാനസിക രോഗമാണ്.എന്നാൽ വിഷാദം ഒരു സ്വാഭാവികമായി സംഭവിക്കുന്ന റെസ്പോൺസ് ആണ്.
  • സ്ത്രീകളിൽ പല കാരണങ്ങൾ കൊണ്ടും വിഷാദം വലിയ അളവിൽ അനുഭവപ്പെടാറുണ്ട്.
  • പലപ്പോഴും മലയാളി സ്ത്രീകളിൽ മനസ്സിലാക്കുകയോ അതിനാവശ്യമായ പ്രതിവിധികൾ തേടുകയും ചെയ്യുന്നില്ല എന്നതാണ് വാസ്തവം.
  • സാമൂഹികമായ കാരണങ്ങൾ കൊണ്ടും മാനസികവും ശാരീരികവുമായ കാരണങ്ങൾ കൊണ്ടും സ്ത്രീകളിൽ ഇത്തരത്തിലുള്ള വിഷാദാവസ്ഥ കാണപ്പെടുന്നുണ്ട്.ക്രമേണ ഇതു വലിയ മാനസിക രോഗങ്ങളിലേക്ക് നയിക്കാനുള്ള സാധ്യതയും ഏറെയാണ്.
  • ഇത്തരം സന്ദർഭങ്ങളിൽ ആവശ്യമായ തെറാപ്പികളും കൗൺസിലിംഗുകളും സ്വീകരിക്കുക എന്നതാണ് ചെയ്യാനാകുന്നത്.
വിഷാദം മറികടക്കുന്നതിന് ആവശ്യമായ മലയാളം തെറാപ്പികൾ സ്വീകരിക്കുകയും കൃത്യമായ രീതിയിൽ സെഷനുകൾ സ്വീകരിക്കുകയും ചെയ്യുന്നത് മാനസികാവസ്ഥ മെച്ചപ്പെടുന്നതിന് സഹായകരമാണ്.

1.ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങൾ ഒഴിവാക്കൽ

  • വിഷാദത്തിന്റെ ഏറ്റവും പ്രകടമായ ലക്ഷണമാണ് പണ്ട് താല്പര്യത്തോടെ ചെയ്തിരുന്ന സന്തോഷം നൽകിയിരുന്ന മിക്കവാറും എല്ലാ കാര്യങ്ങളിലും താൽപര്യം നഷ്ടപ്പെടുക എന്നത്.
  • ഇത്തരത്തിൽ താല്പര്യ നഷ്ടപ്പെടുന്നത് കൊണ്ട് തന്നെ ഒരുതരത്തിലുള്ള ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങളിലും സ്ത്രീകൾ ഇടപെടാനുള്ള സാധ്യത കുറവാണ്.
  • സ്ഥിരമായി ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ പോലും ചെയ്യാതിരിക്കുകയും ഒരു കാര്യങ്ങളോടും താല്പര്യം തോന്നാതിരിക്കുകയും ചെയ്യുന്നതെല്ലാം വിഷാദത്തിൽ ഉൾപ്പെടുന്നു.
  • വൈകാരികമായ ഒരു നിരാശ തോന്നുന്നതും ഇവിടെ ഉൾപ്പെടുത്താം.
  • ഇതോടൊപ്പം ശരീരത്തിന് ആവശ്യമായ രീതിയിലുള്ള വ്യായാമങ്ങൾ ഒഴിവാക്കുകയും മാനസിക ഉല്ലാസം നൽകുന്ന പ്രവർത്തികളിൽ ഒന്നും ഏർപ്പെടാതിരിക്കുകയും ചെയ്യുന്നുണ്ടാകാം.
  • ഇത്തരത്തിലുള്ള മാറ്റങ്ങൾ ശ്രദ്ധയിൽപ്പെടുമ്പോൾ ഉടനെ അതിനാവശ്യമായ തെറാപ്പികളും കൗൺസിലിംഗ് സംവിധാനങ്ങളും ഉപയോഗപ്പെടുത്തേണ്ടതുണ്ട്.

Feeling Overwhelmed?

You’re Not Alone. Get Support from an
Oppam Therapist Wherever You Are
മലയാളി സ്ത്രീകൾക്ക് ഇത്തരമൊരു അവസ്ഥയിൽ ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണുവാൻ മടി അനുഭവപ്പെടാറുണ്ട്. മാനസികാരോഗ്യ മേഖലയെ സംബന്ധിച്ചുള്ള സ്റ്റിഗ്മയാണ് പ്രധാനകാരണം.പക്ഷേ കൃത്യമായ കൗൺസിലിംഗും തെറാപ്പിയും ലഭിക്കുമ്പോൾ വിഷാദാവസ്ഥയിൽ നിന്നും സ്ത്രീകൾ മാനസികമായി സന്തോഷകരമായ ഒരു അവസ്ഥയിലേക്ക് എത്തിച്ചേരുന്നുണ്ട്.

2.ഉറക്കം നഷ്ടപ്പെടുന്നു

  • വിഷാദത്തിൽ പ്രധാനമായും കടന്ന വേറൊരു ലക്ഷണമാണ് ഉറക്കം നഷ്ടപ്പെടുന്നത്.
  • ഒരു കാര്യത്തിലും താല്പര്യമില്ലാതിരിക്കുന്നതും വൈകാരികമായി വലിയ നിരാശ നേരിടുന്നതും ഒരു കാര്യത്തിലും താൽപര്യം കാണിക്കാത്തതും ശാരീരികവും മാനസികവുമായ യാതൊരു പ്രവർത്തനങ്ങളിൽ  ഏർപ്പെടാത്തതും എല്ലാം ഉറക്കെ കുറവിനുള്ള കാരണങ്ങളാകാം.
  • സ്ത്രീകളുടെ ഉറക്കമില്ലാത്ത അവസ്ഥയെ കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നതാണ്.
  • അതേ തിരിച്ചറിയുന്ന പക്ഷം ആവശ്യമായ കൗൺസിലിംഗുകളും തെറാപ്പികളും ലഭ്യമാക്കുന്നതിനുള്ള സാഹചര്യങ്ങൾ ഏർപ്പെടുത്തുകയാണ് ചെയ്യാനാകുന്നത്.
കൃത്യമായ കൗൺസിലിങ്ങിലൂടെയും തെറാപ്പിയിലൂടെയും ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും.

3.ആത്മവിശ്വാസക്കുറവ്

  • പലപ്പോഴും യാതൊരു കാര്യവും ചെയ്യാൻ താല്പര്യമില്ലാതിരിക്കുന്നത്, ഒരു കാര്യത്തിലും സന്തോഷം കണ്ടെത്താൻ സാധിക്കാത്തതും എല്ലാം ആത്മവിശ്വാസക്കുറവിലേക്ക് നയിക്കുന്നുണ്ട്.
  • ചിലപ്പോൾ സമൂഹം സൃഷ്ടിച്ച സ്ത്രീയായി തന്നെ ജീവിക്കാൻ കഷ്ടപ്പെടുന്ന സ്ത്രീകൾക്ക് അവരുടെ ഒരു ഐഡൻറിറ്റി നഷ്ടപ്പെടുന്നതും ഇത്തരത്തിലുള്ള വിഷാദത്തിന് കാരണമാകുന്നുണ്ട്.
  • അത് പലപ്പോഴും ആത്മവിശ്വാസക്കുറവിലേക്ക് നയിക്കാം.
  • തന്നെ ഒന്നിനും കൊള്ളില്ലെന്നും ,ഒരു ഹോപ്പും തന്റെ ജീവിതത്തിലില്ലെന്നും ഒക്കെ തോന്നുന്നത് ക്രമേണ ആത്മവിശ്വാസക്കുറവിലേക്കും പലവിധ പ്രശ്നങ്ങളിലേക്കും നയിക്കുന്നുണ്ട്.
ആവശ്യമായ കൗൺസിലിംഗും തെറാപ്പിയും നൽകുന്നത് ആത്മാവിശ്വാസം വീണ്ടെടുക്കുന്നതിനും വിഷാദത്തെ മറികടന്ന് ഒരു സന്തോഷകരമായ മാനസികാവസ്ഥ സൃഷ്ടിച്ചെടുക്കുന്നതിനും സഹായകരമാണ്.

4.ബന്ധങ്ങളിൽ നിന്ന് പിൻവലിയിൽ

കൗൺസിലിങ്ങിന് ഭാര്യയുമായി വരുന്ന ഭർത്താക്കന്മാർക്ക് സ്ഥിരമായി പറയാനുള്ള ഒരു പരാതി ഇവൾ യാതൊന്നും എന്നോട് സംസാരിക്കുന്നില്ലെന്നും, കുട്ടികളോടും കുടുംബത്തിലുള്ള മറ്റുള്ളവരോടും പണ്ട് കാണിച്ചിരുന്ന സ്നേഹവും താൽപര്യവും കാണിക്കുന്നില്ലെന്നും, ഒരു കാര്യത്തിലും ഒരു ഉന്മേഷം പ്രകടിപ്പിക്കുന്നില്ലെന്നും, എല്ലാ കാര്യങ്ങളും താൽപര്യം കുറയുന്നുവെന്നും വീട്ടിലെ ജോലികളും മറ്റുകാര്യങ്ങളും ഒന്നും പണ്ടത്തെപ്പോലെ ചെയ്യുന്നില്ല എന്നുമൊക്കെയാണ്.
  • ഇത് ദൈന്യം ദിന ജീവിതത്തെയും ബന്ധങ്ങളെയും ബാധിക്കുന്നുണ്ടെന്ന് മനസ്സിലാക്കി അതിനാവശ്യമായ കൗൺസിലിംഗ് സ്വീകരിക്കുന്നത് തന്നെയാണ് ചെയ്യാൻ സാധിക്കുന്ന കാര്യം.
  • വിഷാദാവസ്ഥയിൽ ഇരിക്കുന്ന ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം യാതൊരു കാര്യത്തിനോടും അവർക്ക് താല്പര്യം ഇല്ല എന്നതുകൊണ്ടുതന്നെ ബന്ധങ്ങളിലും അത് പ്രകടമായി തന്നെ കാണാം.
  • ആരോടും സംസാരിക്കുന്നതിലും സന്തോഷം പ്രകടിപ്പിക്കുന്നതിലും ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നതിലോ ഒന്നും അവർക്ക് യാതൊരു താൽപര്യവും ഉണ്ടായിരിക്കില്ല.
ഇവിടെ ആവശ്യമായ കൗൺസിലിംഗും തെറാപ്പിയും തന്നെയാണ് പരിഹാരം.

5.ആത്മഹത്യാ പ്രവണതകൾ

  • വിഷാദത്തിൽ വലിയ രീതിയിൽ കാണപ്പെടുന്ന ഒന്നാണ് ആത്മഹത്യ പ്രവണതകൾ.
  • വിഷാദ രോഗത്തിന്റെ കാര്യം എടുക്കുകയാണെങ്കിൽ വിഷാദരോഗം ഉള്ളവരിൽ 15 ശതമാനം പേർ ആത്മഹത്യ ചെയ്യുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ എത്രയോ മടങ്ങ് ആത്മഹത്യാശ്രമങ്ങളും ഉണ്ടാകും.
  • തന്റെ ജീവിതത്തിൽ താൻ ഒന്നിനും കൊള്ളില്ലെന്നും ഇനി ഒരുതരത്തിലുള്ള ഹോപ്പും ഇല്ല എന്നും കൂടാതെ പലതരത്തിലുള്ള ചിന്തകളും വരുന്നത് ഇത്തരത്തിലുള്ള ആത്മഹത്യയിലേക്ക് നയിക്കാൻ സാധ്യത ഏറെയാണ്
വളരെ ഗൗരവകരമായി തന്നെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് വിഷാദം.
അതുകൊണ്ടുതന്നെ ആവശ്യമായ മലയാളം തെറാപ്പികളും ഓൺലൈൻ കൗൺസിലിംഗ് സാധ്യതകളും പ്രയോജനപ്പെടുത്തിക്കൊണ്ടുതന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങളെ മറികടന്ന് ആരോഗ്യകരമായ ഒരു ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കാവുന്നതാണ്.
സ്ത്രീകളിൽ വളരെ പ്രാധാന്യത്തോടെ കൂടി ചർച്ച ചെയ്യേണ്ട ഒന്നാണ് പോസ്റ്റ് പാർട്ടം ഡിപ്രഷൻ.ഇന്ന് ഒരുപാട് മലയാളി സ്ത്രീകൾ അനുഭവിക്കുന്ന വലിയ മാനസിക പ്രശ്നമായി ഇത് മാറുന്നുമുണ്ട്.കൃത്യമായി ഇവയെ മനസ്സിലാക്കാൻ സാധിക്കാത്തതും പോസ്റ്റ് പാർട്ടം ഡിപ്രഷൻ നോടുള്ള മെന്റൽ ഹെൽത്ത് സ്റ്റിഗ്മയും പല മലയാളി സ്ത്രീകളെയും ഇതിനാവശ്യമായ ചികിത്സയിൽ നിന്നും പിറകോട്ട് വലിക്കുന്ന ഘടകമാണ്.കൃത്യമായ മെന്റൽ ഹെൽത്ത് സപ്പോർട്ടിലൂടെ പരിഹരിക്കാവുന്ന ഒന്നാണ് പോസ്റ്റ് പാർട്ടം ഡിപ്രഷൻ എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്.പക്ഷേ ഏതൊരു മാനസിക രോഗത്തെയും പോലെ പോസ്റ്റ് പാർട്ടും ഡിപ്രഷനെ പറ്റിയും ഒരുപാട് തെറ്റിദ്ധാരണകൾ നിലനിൽക്കുന്നു എന്നതാണ് യാഥാർത്ഥ്യം.
  • ഈയടുത്ത്  കണ്ട ഒരു വീഡിയോയിൽ ഒരു സ്ത്രീ പറഞ്ഞ കാര്യം മാനസികാരോഗ്യത്തേയും രോഗങ്ങളെയും സംബന്ധിച്ച് വലിയ  രീതിയിലുള്ള തെറ്റിദ്ധാരണയുണ്ടാക്കുന്നുണ്ട്.
  • ദീപിക പദുക്കോൺ ഇപ്പോൾ അമ്മയായല്ലോഇപ്പോൾ അവർക്ക് Depression എന്താണെന്ന് കൃത്യമായി മനസ്സിലാകുന്നുണ്ടാകും” –എന്നതാണ് കമൻ്റ്.
  • കേട്ടിരുന്നവരൊന്നാകെ കയ്യടിക്കുന്നതും ആർത്ത് വിളിക്കുന്നതും കേൾക്കാം. എത്രത്തോളം തെറ്റിദ്ധാരണയോടെ, തമാശയായി mental health മാറുമ്പോൾ ഒന്നിരുന്ന് ചിന്തിക്കേണ്ടതുണ്ട്.
അത്രത്തോളം തമാശയോടെ കാണേണ്ടതാണോ Depression ഉം ഒരാളുടെ മാനസികാരോഗ്യവും?
  • ചില സന്ദർഭങ്ങളിൽ കുട്ടി ജനിച്ചതിനു ശേഷം അമ്മയിൽ ചില മാനസികാരോഗ്യ പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്.
  • കുട്ടിയുമായി ബോണ്ട് ക്രിയേറ്റ് ചെയ്യാൻ സാധിക്കാതിരിക്കുകയും,ഡിപ്രഷന്റെ തായ ചില ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യാറുണ്ട്.
  • ഞാൻ മൂല്യമില്ലാത്തവളാണ് എന്നൊക്കെ തോന്നുകയും , വലിയ ദുഃഖം അനുഭവിക്കുകയും, ,സ്വയം ഉപദ്രവിക്കാനും /ആത്മഹത്യ ചെയ്യാനും കുട്ടിയെ ഉപദ്രവിക്കാനും തോന്നുകയും,ഭക്ഷണം കഴിക്കുന്നതിന്റെയും ഉറങ്ങുന്നതിന്റെയും പാറ്റേൺ മാറുകയും ചെയ്യുന്നതെല്ലാം പോസ്റ്റ് പാർട്ടം ഡിപ്രഷൻ ലക്ഷണങ്ങൾ ആയി പറയാം.
  • ഇതിനുപുറമേ കുഞ്ഞു തന്റേതല്ല ,പല അവയവങ്ങളും കുഞ്ഞിനില്ല, കുഞ്ഞ് ഇല്ല എന്നിങ്ങനെയുള്ള മിഥ്യാധാരണകളും അമ്മയ്ക്ക് ഉണ്ടാകാൻ സാധ്യതയുണ്ട് 
  • അസുഖം കൂടുമ്പോൾ അമ്മ ആത്മഹത്യ ചെയ്യാനോ കുഞ്ഞിനെ കൊലപ്പെടുത്താൻ വരെയുള്ള സാധ്യതയുണ്ട്.
ഇത്തരം സന്ദർഭങ്ങളിൽ ശ്രദ്ധാപൂർവ്വമുള്ള നിരീക്ഷണവും ആവശ്യമായ കൗൺസിലിംഗും തെറാപ്പിയും ആണ് പരിഹാരമായി നൽകാനാകുന്നത്.ചിലരെങ്കിലും അമ്മയാകുന്നതോടെ ഇത്ര വലിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ്.കൃത്യമായ കൗൺസിലിങ്ങിലൂടെയും തെറാപ്പിയിലൂടെയും ഇവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരുവാനുമാകും.
നേരത്തെ സൂചിപ്പിച്ചതുപോലെ തന്നെ വിഷാദരോഗത്തെ കൃത്യമായി തെറാപ്പിയിലൂടെയും കൗൺസിലിങ്ങിലൂടെയും മറികടക്കാവുന്നതാണ്.കൃത്യമായി ചികിത്സ നേരത്തെ തന്നെ ലഭിക്കുകയാണെങ്കിൽ പൂർണ്ണമായും മാറ്റാൻ സാധിക്കുന്ന ഒന്നാണ് വിഷാദരോഗം.
അതുകൊണ്ടുതന്നെ സാമൂഹ്യപരമായ മുൻധാരണകൾ മാറ്റിവെച്ചുകൊണ്ട് ആവശ്യമായ പ്രൊഫഷണൽ സഹായം തേടുന്നതിന് മാനസികമായി തയ്യാറെടുക്കേണ്ടത് അനിവാര്യമാണ്.
സന്തോഷകരമായിരിക്കുക എന്നത് എല്ലാവരുടെയും അവകാശമാണ്.അതിനായി മാനസിക ആരോഗ്യത്തിന് മുൻഗണന നൽകുക എന്നതും അനിവാര്യമാണ്.

Struggling?
Talk to an Oppam Therapist

Get the Support You Deserve Online & Confidential

Mental health isn’t a luxury It’s your right

Feeling tired, stuck, overwhelmed or just not like yourself lately?
Take a pause. Talk to someone who gets it.

There’s more like that

Scroll to Top