1 min read

Reels and Self-Esteem: കേരളത്തിലെ യുവതയുടെ ആത്മവിശ്വാസത്തെ എങ്ങനെ ബാധിക്കുന്നു?

Reels and Self-Esteem

ഒരു കാലഘട്ടത്തിൽ ഏതൊരു മനുഷ്യന്റെയും ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മൊബൈൽ ഫോണും സോഷ്യൽ മീഡിയയും.ഏതെങ്കിലും തരത്തിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ സഞ്ചരിക്കാത്തവരായി ആരും ഉണ്ടാകില്ല.ആളുകളുടെ വിനോദം ഇന്ന് ഇത്തരത്തിലുള്ള പ്ലാറ്റ്ഫോമുകളിൽ ആകുമ്പോൾ റീൽ ലൈഫും റിയൽ ലൈഫും തമ്മിലുള്ള അന്തരം തിരിച്ചറിയാൻ പലപ്പോഴും സാധിക്കാറില്ല.അതുകൊണ്ടുതന്നെ ഇന്ന് ഇത്തരത്തിലുള്ള റീലുകളും മറ്റ് വീഡിയോകളും ആളുകളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വലുതാണ്.റീലുകളും ഇൻസ്റ്റഗ്രാമും ഒരു അഡിക്ഷനായി തന്നെ മാറുന്ന അവസ്ഥയിലേക്ക് ഇന്ന് കാര്യങ്ങൾ എത്തിനിൽക്കുന്നുണ്ട്.

മാനസികാരോഗ്യത്തെയും ശാരീരികാരോഗ്യത്തെയും സാമൂഹിക ആരോഗ്യത്തെയും എല്ലാം ഒരുപോലെ ബാധിക്കുന്ന ഒന്നായി ഇന്ന് സോഷ്യൽ മീഡിയ അഡിക്ഷൻ മാറുന്നു.ചെറിയ സെക്കൻഡുകൾ മാത്രമുള്ള വീഡിയോകൾ അല്ലെങ്കിൽ റീലുകൾ കണ്ട് ആളുകൾക്ക് അധികസമയം ഒരു കാര്യത്തിലേക്ക് ശ്രദ്ധ ചെലുത്താനുള്ള കഴിവ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് പല പഠനങ്ങളും തെളിയിക്കുന്നുണ്ട്.ബ്രെയിൻ റോട്ട് എന്ന രീതിയിൽ ഇതിനെ അവതരിപ്പിക്കുകയും ചെയ്യുന്നു.ഇത്തരം സന്ദർഭങ്ങളിൽ ഇതിന് ആവശ്യമായ കൗൺസിലിംഗ് സ്വീകരിക്കുക എന്നതാണ് അഭികാമ്യം.
ഒരു വിനോദം എന്ന രീതിയിലും പലതരത്തിലുള്ള ക്രിയേറ്റീവിറ്റി അവതരിപ്പിക്കാനുള്ള മാർഗം എന്ന രീതിയിലും കൂടുതൽ ആളുകളുമായി കണക്ടഡ് ആയിരിക്കുന്നു എന്ന കാരണത്താലുമെല്ലാം സോഷ്യൽ മീഡിയയും ഇത്തരം റീലുകളും ഏറെ പ്രചാരം നേടുന്നുണ്ട്.പക്ഷേ ഇതിൻറെ വലിയ രീതിയിലുള്ള ഉപയോഗം ആളുകളുടെ സെൽഫ് എസ് ടീമിലും,സെൽഫ് ഐഡന്റിറ്റിയിലും കൂടാതെ മറ്റ്  രീതിയിലും നെഗറ്റീവ് ആയി സ്വാധീനം ചെലുത്തുന്നതായി പഠനങ്ങൾ തെളിയിക്കുന്നുണ്ട്.

ഈയടുത്ത് നെറ്റ്ഫ്ലിക്സിൽ റിലീസായ അഡോളസൻസ് എന്ന സീരീസും കുട്ടികൾക്കിടയിലെ സോഷ്യൽ മീഡിയ ഉപയോഗത്തിന്റെ പ്രതിസന്ധികളെ ചൂണ്ടിക്കാണിക്കുന്നുണ്ട്.സോഷ്യൽ മീഡിയയ്ക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന പ്രശ്നങ്ങളെ ഇന്നും ആളുകൾ കൃത്യമായി മനസ്സിലാക്കിയിട്ടില്ല.ഈയടുത്ത് കേരളത്തിൽ നടക്കുന്ന കുട്ടികളുമായി ബന്ധപ്പെട്ട ഒരുപാട് പ്രശ്നങ്ങളുടെ കാരണമായി സോഷ്യൽ മീഡിയയും കണക്കാക്കാവുന്നതാണ്.ഇത്തരത്തിൽ പരസ്പര വിദ്വേഷം ജനിപ്പിക്കുകയും ഒരുതരം കമ്പാരിസൺ കൾച്ചറിലേക്ക് നയിക്കുകയും അത് വൈറൽ ആകുവാനുള്ള മാർഗമായി മാറുകയും ചെയ്യുന്നത് വലിയൊരു പ്രശ്നമായി തന്നെ അവശേഷിക്കുന്നു.ചില സന്ദർഭങ്ങളിൽ ഇത് വലിയ രീതിയിലുള്ള സമ്മർദ്ദം കുട്ടികളിൽ സൃഷ്ടിക്കാൻ ഇടയുണ്ട്.ഇത്തരം സന്ദർഭങ്ങളിൽ സമ്മർദ്ദം കുറയ്ക്കാൻ ആവശ്യമായ കൗൺസിലിങ്ങുകൾ നൽകുന്നത് ഉപകാരപ്രദമാകും.കൗമാരക്കാർക്കായി  പ്രത്യേകം സജ്ജമാക്കിയ ഒപ്പത്തിന്റെ  ഓൺലൈൻ കൗൺസിലിംഗ് സാധ്യതകളെ ഉപയോഗപ്പെടുത്താം.

സോഷ്യൽ മീഡിയയും റിൽസും ആളുകളുടെ സെൽഫ് എസ്ടീമിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെയും മറ്റു മാനസികാരോഗ്യ പ്രശ്നങ്ങളെപ്പറ്റി കൂടുതൽ അറിയാൻ വായിക്കൂ….

റീൽസ് V/S സെൽഫ് എസ്ടീം

റീൽസ് V/S സെൽഫ് എസ്ടീം

അമിതമായി റീൽസുകൾ കാണുന്നത് ഒരുതരം അഡിക്ഷനിലേക്ക് ആളുകളെ നയിക്കാൻ ഇടയുണ്ട്. അഡിക്ഷൻ റിയൽ ലൈഫും റീൽ ലൈഫും തമ്മിലുള്ള അന്തരം മനസ്സിലാക്കുന്നതിൽ  വലിയ തെറ്റ് സംഭവിക്കുന്നതിന് കാരണമാകുന്നുണ്ട്.ഇത്തരത്തിലുള്ള അഡിക്ഷൻ വലിയ പ്രശ്നങ്ങളിലേക്ക് പിന്നീട് മാറാറുണ്ട്.മലയാളത്തിൽ നിങ്ങളുടെ പ്രശ്നങ്ങളെ കേൾക്കുവാനും പരിഹരിക്കാനുമുള്ള ഒരു സൈക്കോളജിസ്റ്റിനെ ആണ് നിങ്ങൾ തേടുന്നതെങ്കിൽ ഒപ്പത്തിന്റെ ഓൺലൈൻ കൗൺസിലിംഗ് സൗകര്യം തിരഞ്ഞെടുക്കാവുന്നതാണ്.

റീലിലെ വീഡിയോകളിൽ കാണുന്ന ഇൻഫ്ലുവെൻസേഴ്സിനോട് തോന്നുന്ന ഇഷ്ടം ക്രമേണ അവരോടുള്ള ആരാധനയായി മാറുകയും അവരുടെ ജീവിതരീതികളും മറ്റും കണ്ട് ഒരു ബ്യൂട്ടി സ്റ്റാൻഡേർഡ് സെറ്റ് ചെയ്യുന്നതിലേക്ക് ആളുകൾ മാറുകയും നെഗറ്റീവായ ഒരു ബോഡി ഇമേജ് സെറ്റ് ചെയ്യപ്പെടുകയും തങ്ങളുടെ ശരീരത്തിലും സൗന്ദര്യത്തിലും ചർമ്മത്തിലും ഒന്നും സംതൃപ്തരാകാത്ത ഒരു അവസ്ഥവന്നുചേരുകയും ചെയ്യുന്നുണ്ട്.ഇത് വലിയ രീതിയിൽ നിങ്ങളുടെ ആത്മവിശ്വാസത്തെയും സെൽഫ് പെർസെപ്ഷനെയും നെഗറ്റീവായി ബാധിക്കാൻ ഇടയുണ്ട്.

സെൽഫ് എസ് ടീം തകരുകയും ക്രമേണ ഇത് വലിയ ഉത്കണ്ഠ യിലേക്കും വിഷാദരോഗത്തിലേക്കും നയിക്കുകയും ചെയ്യുമ്പോൾ കൃത്യമായ മാർഗ്ഗങ്ങൾ അവലംബിച്ചുകൊണ്ട് ആരോഗ്യപരമായ ജീവിതത്തിലേക്ക് തിരിച്ചു വരുക എന്നത് അത്യാവശ്യമാണ്.ഡിപ്രഷനും ആൻസൈറ്റിക്കും ആവശ്യമായ തെറാപ്പി സെഷനുകൾ ഉപയോഗപ്പെടുത്തേണ്ടതാണ്.

എന്താണ് ബ്രെയിൻ റോട്ട്

  • ഓൺലൈൻ വീഡിയോകളും മറ്റ് കണ്ടൻ്റുകളും അമിതമായി കാണുന്നതിലൂടെ മാനസികമായും ( mental) ബുദ്ധിപരമായും (cognitive) ഉണ്ടാകുന്ന ശോഷണത്തെയാണ് ബ്രെയിൻ റോട്ട് കൊണ്ടുദ്ദേശിക്കുന്നത്
  • ഈയടുത്ത് നടന്ന നിരവധി പഠനങ്ങളിൽ നിലവാരം കുറഞ്ഞ ആശയങ്ങൾ കാണുന്നത് നിരവധി മാനസികാരോഗ്യ പ്രശ്നങ്ങളിലേക്കും ബുദ്ധിപരമായ (cognitive ) ശോഷണത്തിലേക്കും നയിക്കുന്നുവെന്ന് തെളിയിക്കുന്നുണ്ട്.
  • ഇതൊരു മെഡിക്കൽ കണ്ടീഷൻ ആയി പറയപ്പെടുന്നില്ലെങ്കിലും ബ്രെയിൻ റോട്ട് കൊണ്ടുണ്ടാകുന്ന അനന്തരഫലങ്ങൾ ചെറുതല്ല.
  • സ്ക്രീൻ (screen time)വളരെ വലിയ അളവിൽ ഉപയോഗിക്കുന്നതും നെഗറ്റീവ് ആയ ,നിലവാരമില്ലാത്ത കണ്ടൻ്റുകൾ തിരഞ്ഞുപിടിച്ചു കാണുന്നതും ബ്രെയിൻ റോട്ടിലേക്ക് നയിക്കുന്നു.
  • പ്രശ്നങ്ങൾ തീർക്കുവാനും (Problem solving )തീരുമാനങ്ങൾ എടുക്കുവാനുമുള്ള (Decision making)കഴിവിനെ അമിതോപയോഗം സാരമായി ബാധിക്കുന്നുണ്ട്
  • കൂടാതെ കാര്യങ്ങൾ ഓർത്തുവയ്ക്കുവാനും ( memory) അതോർത്തെടുക്കാനുമുള്ള (recall) കഴിവിനെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു
  • കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രികരിക്കാൻ സാധിക്കാതിരിക്കുകയും അക്കാദമിക നിലവാരം കുറയുകയും ചെയ്യുന്നുവെന്നതും ബ്രെയ്ൻ റോട്ടിലുൾപ്പെടുന്നു
  • നിരന്തരമായ ഓൺലൈൻ സാധ്യതകളുടെ ഉപയോഗവും  യൂട്യൂബിലെ വീഡിയോകൾ ഒറ്റയിരിപ്പിൽ കണ്ടു തീർക്കുന്നതും ( binge Watching )സോഷ്യൽ മീഡിയയിൽ അമിതമായി സമയം ചിലവഴിക്കുന്നതുമെല്ലാം മസ്തിഷ്കത്തിന്റെ പ്രവർത്തനം വിശ്രമമില്ലാതെ തുടരുന്നതിനും അതുവഴി ബ്രെയിൻ റോട്ടിലേക്കും നയിക്കാം.ഇതുവഴി നിരവധി മാനസികാരോഗ്യ പ്രശ്നങ്ങളും നേരിടേണ്ടി വരുന്നു.
ഇവയെ ശാസ്ത്രീയമായി നേരിടുക എന്നതാണ് ചെയ്യാനാകുന്നത്.അഫോർ ഡബിൾ ആയ ലൈസൻസ്ഡ് മലയാളി സൈക്കോളജിസ്റ്റുകൾ കാലഘട്ടത്തിൽ ഏറെ ലഭ്യമാണ്.അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള കൗൺസിലിംഗ് സാധ്യതകളെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്.

സോമ്പി സ്ക്രോളിംഗ് ( Zombie scrolling)

  • സ്ക്രോൾ ചെയ്തു പല കാര്യങ്ങൾ കണ്ടുകൊണ്ടേയിരിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ജീവിതത്തിൽ ഇത് ശീലമായി (habitual behaviour)മാറിയിട്ടുണ്ടാകാം.
  • യാതൊരു ദിശാബോധവുമില്ലാതെ ഒരു ഗുണവും ലഭിക്കാനില്ലാതെ ഫോണിൽ ഒരു ശീലം കണക്കെ കണ്ടൻ്റുകൾ കാണുന്നതിലൂടെ നമ്മുടെ ബുദ്ധിപരമായ കഴിവുകൾ പരിപോഷിപ്പിക്കാനുള്ള അവസരങ്ങളാണ് നാം ഇല്ലാതാക്കുന്നത്
  • ഇപ്പോൾ പലരും ഇൻസ്റ്റഗ്രാം റീലുകൾ (instagram reels )കാണുന്നതും അല്ലാതെ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതും സോമ്പി സ്ക്രോളിങ്ങിൽ  ഉൾപ്പെടുത്താം
  • സാമൂഹ്യ ബന്ധങ്ങളിൽ വിള്ളൽ സംഭവിക്കാനും ഇതിടയാക്കുന്നു.

ഡൂം സ്ക്രോളിങ്ങ് ( Doom Scrolling )

  • വളരെ നെഗറ്റീവ് ആയ വിഷമിപ്പിക്കുന്ന വാർത്തകളും കണ്ടൻറുകളും തിരഞ്ഞ് കണ്ടുപിടിച്ചു കാണുന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
  •  പുതിയ പുതിയ വാർത്തകൾ അപ്പപ്പോൾ അറിയുക (update)എന്നത് ഇവരെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്
  • എത്ര അസ്വസ്ഥജനകമായ വാർത്തകളായാലും അറിഞ്ഞിരിക്കുക എന്നതാണ് ഡൂം സ്ക്രോളിംഗിന്റെ പ്രത്യേകത
  • പഠനങ്ങൾ പറയുന്നത് ഡൂം സ്ക്രോളിംഗ് തലച്ചോറിന്റെ പ്രതിഫല സംവിധാനത്തെ ( reward system) തകരാറിലാക്കുന്നുണ്ടെന്നാണ് പോസിറ്റീവ് കാര്യങ്ങളെക്കാളേറെ നെഗറ്റീവ് വാർത്തകൾക്കാണ് ആളുകൾ മുൻഗണന നൽകുന്നതെന്നും ,ഇത് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും പഠനങ്ങൾ പറഞ്ഞു വെക്കുന്നു.

നിരന്തരമായി ഡൂം സ്ക്രോളിങ്ങും സോമ്പി സ്ക്രോളിങ്ങും എല്ലാം നിങ്ങളിൽ കാണുന്നുണ്ടെങ്കിൽ അതിനാവശ്യമായ ഓൺലൈൻ കൗൺസിലിംഗുകൾ സ്വീകരിക്കേണ്ടതാണ്. മലയാളി തെറാപ്പിസ്റ്റുകളും മലയാളം ഓൺലൈൻ കൗൺസിലിംഗും ഒപ്പത്തിൽ  ലഭ്യമാണ്.

സോഷ്യൽ മീഡിയ ആസക്തി (Social media addiction)

നിരന്തരമായി പല കാര്യങ്ങളും സോഷ്യൽ മീഡിയകൾ വഴി പങ്കുവയ്ക്കുന്നവരാണ് നമ്മളിൽ പലരും.അത് ആളുകൾ ഇഷ്ടപ്പെടുമ്പോഴും കമൻ്റിടുമ്പോഴും നമ്മൾ ഏറെ ആഹ്ലാദിക്കും.ഇങ്ങനെ ലൈക്കുകൾ കിട്ടുമ്പോൾ മസ്തിഷ്കത്തിലെ പ്രതിഫല സംവിധാനം ( reward Centers) ഉത്തേജിപ്പിക്കപ്പെടുന്നു. സന്തോഷത്തിനും (Happiness) സംതൃപ്തിക്കും (satisfaction) കാരണമാകുന്ന ന്യൂറോ കെമിക്കലാണ് (neurochemical )ഡോപാമിൻ. ഹാപ്പി ഹോർമോണെന്നും അറിയപ്പെടുന്നു. എത്രത്തോളം ഉപയോഗിക്കുന്നുവോ അതിനേക്കാൾ വേണമെന്ന തോന്നലുണ്ടാകാനുള്ള കാരണവും ഇത് തന്നെയാണ്. നമ്മുടെ സന്തോഷവും സംതൃപ്തിയുമെല്ലാം സോഷ്യൽ മീഡിയയുമായി നേരിട്ട് ബന്ധപ്പെട്ട് കിടക്കുമ്പോൾ ഇതിന്റെ അനന്തരഫലങ്ങളെ പറ്റി ബോധവാന്മാരായിരുന്നാൽ പോലും ബിഹേവിയറൽ അഡിക്ഷനിലേക്ക് (Behavioural addiction) എത്തപ്പെടുന്നു.
ആസക്തിയിലെത്തുന്നവയൊന്നും ബോധപൂർവ്വം ഒഴിവാക്കാൻ സാധ്യമല്ലയെന്ന തിരിച്ചറിവാണ് കാലഘട്ടത്തിൽ ആവശ്യം. അതിനാവശ്യമായ റിഹാബിലിറ്റേഷൻ തെറാപ്പികളും (Rehabilitation Therapy) കൗൺസിലിങ്ങും (Counseling ) വഴി മാത്രമേ ഒരു പരിധിവരെ ഇത്തരക്കാരെ തിരിച്ചുകൊണ്ടുവരാൻ സാധിക്കൂ.ആസക്തിയെ ചികിത്സിച്ച് ഭേദമാക്കേണ്ടതുണ്ട്.ആസക്തി ജീവിതത്തിൻറെ എല്ലാ മേഖലകളെയും തകരാറിലാക്കുന്ന ഒന്നാണ്.അതിനാവശ്യമായ കൗൺസിലിംഗുകളും ഓൺലൈൻ തെറാപ്പി സെഷനുകളും സ്വീകരിക്കേണ്ടതുണ്ട്.
  • ഇൻറർനാഷണൽ ജേണൽ ഓഫ് എൻവിറോൺമെന്റൽ റിസർച്ച് ആൻഡ് പബ്ലിക്ഹെൽത്തി (international Journal of environmental research & Public health) പ്രസിദ്ധീകരിച്ച പെങ് ഷായു (Peng Shah )ടെയും ഷായു ഡോങ്ങി ( Schayu Dong)ൻ്റേയും പഠനത്തിൽ ഹൈസ്കൂൾ കുട്ടികളിലെ ടിക്ടോക് യൂസ് ഡിസോഡർ (TikTok use Disorder)ഓർമ്മ നഷ്ടത്തിനും (memory loss) വിഷാദരോഗത്തിനും (Depression)ഉത്കണ്ഠക്കും ( anxiety ) സമ്മർദ്ദത്തിനും (stress)കാരണമാകുമെന്ന് പറഞ്ഞുവെക്കുന്നു .ഇന്ത്യയിലിപ്പോൾ ടിക്ടോക് ഇല്ലെങ്കിലും സമാന രീതിയിൽ വരുന്ന ഇൻസ്റ്റഗ്രാം, ഫേസ് ബുക്ക് റീലുകളും  മറ്റു വീഡിയോകളും ഇതേഫലങ്ങൾ തന്നെയായിരിക്കും ഉണ്ടാക്കാൻ സാധ്യത.
  • സ്നാപ് ചാറ്റ് ഡിസ്ട്രോഫി (Snapchat Dystrophy)എന്ന പുതിയ പ്രവണതയെ കുറിച്ച് മനോരോഗ വിദഗ്ധർ താക്കീത് ചെയ്യുന്നുണ്ട്.ഇന്ന് ഏറെ ഉപയോഗിക്കുന്ന ഒരു ആപ്ലിക്കേഷൻ Capplication) ആയി സ്നാപ് ചാറ്റ് മാറിയിട്ടുണ്ട്.
  • 2023- ഇറങ്ങിയ ഒരു പഠനം സോഷ്യൽ മീഡിയ എങ്ങനെ മുതിർന്നവരെ സ്വാധീനിക്കുന്നുവെന്ന് വിശദീകരിക്കുന്നതാണ്. ടെലിപ്രസൻസ് (Teleprescence) വിഷാദരോഗത്തിലേക്കും ഉത്കണ്ഠയിലേക്കും നയിക്കുന്നുവെന്ന് പഠനം പറഞ്ഞുവെക്കുന്നു .വീഡിയോ വഴി ഒരു വ്യക്തി അവരുടെ യഥാർത്ഥ സ്ഥലത്തല്ലാതെ ( location) മറ്റൊരു സ്ഥലത്ത് സന്നിഹിതനായിരിക്കുന്നതിന്റെ രൂപവും സംവേദനവുമാണ് ടെലിപ്രസൻസ് കൊണ്ടുദ്ദേശിക്കുന്നത്. വീഡിയോ കോൺഫറൻസുകളും കോളുകളുമെല്ലാം ഇതിനുദാഹരണങ്ങളാണ്.
  • ഇത്തരത്തിൽ ആശയപരമായി ഒരു മൂല്യവുമില്ലാത്ത കണ്ടെന്റുകൾക്ക് മുന്നിൽ അമിതമായി സമയം ചിലവഴിക്കുന്നത് സർഗാത്മക ബുദ്ധിയെ ( creative) സാരമായി ബാധിക്കുന്നുഒന്നിനോടും താൽപര്യമില്ലാതെ വെർച്വൽ ലോകത്തി (virtual world)നുള്ളിൽ കിടന്ന് സമയം പാഴാക്കുകയാണ് ഭൂരിഭാഗം ആളുകളും.
എം. മുകുന്ദൻറെനൃത്തംഎന്ന പുസ്തകത്തിൽ ഒരു കഥയുണ്ട്.പ്രതീതി യാഥാർത്ഥ്യത്തിൽ (virtual reality)കുടുങ്ങിപ്പോയ ശ്രീധരന്റെ കഥ. എങ്ങനെയാണ് ഇത്തരത്തിലുള്ള സോഷ്യൽ മീഡിയകൾ നമ്മളെ ഉപയോഗിക്കുന്നതെന്നും, നമ്മൾ എന്തായിത്തീരുന്നുവെന്നും കൃത്യമായി പറഞ്ഞുവെച്ച കഥയാണത്

ഇന്ന് ഇതൊന്നും ഒരു കഥ മാത്രമല്ല .ഇത്തരത്തിലുള്ള സംഭവങ്ങൾ ജീവിതത്തിൻറെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്നു.ഇവയെ കൃത്യമായി മനസ്സിലാക്കി ശാസ്ത്രീയമായി പരിഹരിക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യകതയായി മാറിക്കൊണ്ടിരിക്കുന്നു.കേരളത്തിൽ ലഭ്യമാകുന്ന ഓൺലൈൻ തെറാപ്പി സാധ്യതകളും മലയാളം കൗൺസിലിംഗ് സാധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ട് ഇവയെ നേരിടാവുന്നതാണ്.അതിനായി ഒപ്പം നിങ്ങൾക്ക് മലയാളത്തിൽ തെറാപ്പി സെഷൻസ് നൽകുന്നുണ്ട്.

  1. വിനോദത്തിനായി കുറച്ചു സമയം ചെലവഴിക്കുന്നതിനായാണ് ഇത്തരത്തിൽ എല്ലാം നിർമ്മിക്കപ്പെടുന്നത്. ഉല്പാദനക്ഷമമായി ( productive) ഉപയോഗിക്കേണ്ട സമയത്തെയാണ് നിലവാരവും മൂല്യവുമില്ലാത്ത വീഡിയോകൾക്കു മുന്നിൽ ഇല്ലാതാക്കുന്നത് എന്ന ചിന്ത ഇനിയെങ്കിലുമുണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്
  2. സ്വതന്ത്രവും വിമർശനാത്മകവുമായി ചിന്തകളെ പരിപോഷിപ്പിക്കുവാൻ ഇത്തരം കണ്ടൻ്റുകൾക്ക് സാധിക്കില്ല.സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന ചില കണ്ടെന്റുകൾ വളരെ വിജ്ഞാനപ്രദവും നിലവാരമുള്ളതുമാണ്.
  3. പക്ഷേ അത്തരം  കണ്ടെന്റുകളെക്കാളേറെ യാതൊരു മൂല്യവും ഇല്ലാത്ത വീഡിയോകൾക്കാണ് പ്രേക്ഷകരധികം . സോഷ്യൽ മീഡിയ ഭാഷയിൽ പറഞ്ഞാൽ അത്തരം ആശയങ്ങളാണ് പെട്ടെന്ന് വൈറൽ ( Viral )ആകുന്നത് എന്ന് സാരം.ചില സന്ദർഭങ്ങളിൽ തിരക്കുകളിൽ നിന്നും, ജോലിഭാരങ്ങളിൽ നിന്നും, മറ്റ് ചിന്തകളിൽ നിന്നും ഒരു വിശ്രമത്തിനായി ( break) ഇത്തരം വീഡിയോകൾ കാണുന്നതിൽ യാതൊരു തെറ്റുമില്ല.
  4. പക്ഷേ ഇവ തരുന്ന ക്ഷണ നേരത്തെ സന്തോഷങ്ങൾ വലിയ ആസക്തിയിലേക്കും മാനസികാരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കുമ്പോഴാണ് ഇതിൻറെ കെണി നാം മനസ്സിലാക്കുക.
  5. ചില രോഗങ്ങളെ സംബന്ധിച്ചും ലൈംഗികതയെ സംബന്ധിച്ചുമെല്ലാം ഇറങ്ങുന്ന വീഡിയോകളിലെ കാര്യങ്ങൾ കൃത്യവും വ്യക്തവുമല്ലെന്നു മാത്രമല്ല ചിലത് പാടെ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമാണ്.
  6. പ്രായത്തിന്റെ ജിജ്ഞാസയിൽ നിരവധി കുട്ടികൾ പോൺ വീഡിയോകൾ (Porn video) കാണുന്നുണ്ട്. തെറ്റായ ധാരണകളാണ് ഇത്തരത്തിലുള്ള പല വീഡിയോകളും ഉണ്ടാക്കുന്നത് എന്നതുകൊണ്ടുതന്നെ കുട്ടികൾക്ക് ഇതിനോടുള്ള കാഴ്ചപ്പാടുകൾ തന്നെ വികൃതമാണ്
  7. ഇങ്ങനെ കുട്ടികളുടെ ചിന്തകളെയും പ്രവർത്തികളെയും സോഷ്യൽ മീഡിയയും ഓൺലൈനും ഭരിക്കുമ്പോൾ ആരോഗ്യകരമായ ഭാവിയാണ് ഭൂരിഭാഗം കുട്ടികൾക്കും നഷ്ടപ്പെടുന്നത്.
കുട്ടികളിൽ കാണപ്പെടുന്ന ഇത്തരം പ്രശ്നങ്ങളെ പരിഹരിക്കുന്നതിനായി മലയാളി ടീൻ കൗൺസിലിംഗ് ലഭ്യമാണ്.അത്തരത്തിലുള്ള ഓൺലൈൻ കൗൺസിലിംഗ് സാധ്യതകൾ ഉപയോഗപ്പെടുത്തുന്നത് കുട്ടികളെ ആരോഗ്യപരമായ രീതിയിൽ വളരുന്നതിന് സഹായിക്കുന്നു.

മാനസിക പ്രശ്നങ്ങൾ

സിഗ്മണ്ട് ഫ്രോയിഡി (digmund Frend)ന്റെ സൈക്കോ അനലിറ്റിക് തിയറി ( Psycho analytic theory)യിൽ മനസ്സിനെ ബോധ മനസ് (Conscious mind ) , ഉപബോധമനസ്(sub conscious mind ) , അബോധ മനസ് (unconscious mind ) എന്നിങ്ങനെ തിരിച്ചിരിക്കുന്നു. ചിത്രരൂപത്തിലൂടെ (mental image)യാണ് നമ്മുടെ മനസ്സ് കാര്യങ്ങൾ വേഗത്തിൽ മനസ്സിലാക്കുന്നത് .ഉപബോധമനസ്സിന് തിരിച്ചറിയാവുന്ന ഒരേയൊരു ഭാഷ ചിത്രങ്ങൾ ആണെന്നും പറയാം
  • സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട് ചില മനുഷ്യരുടെ  പ്രതികരണ സ്വഭാവമാണ് ക്ലിക്ക് വിർ റെസ്പോൺസ് (Click whir response ).കിട്ടുന്നതെല്ലാം നല്ലതാണോ മോശമാണോ എന്ന് ഫിൽറ്റർ ചെയ്യാതെ മറ്റുള്ളവരുമായി പങ്കിടുന്നതാണ്(Share) ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
  • ഒരുതരം മാനസിക പ്രശ്നമായി തന്നെ ഇതിനെ കണക്കാക്കാം. ഒരുപാട് തെറ്റിദ്ധാരണകൾക്കും സ്വഭാവ വൈകൃതങ്ങൾക്കും മാനസിക പ്രയാസങ്ങൾക്കും ഇത് ഇടയാക്കുന്നു.
  • ടോയ്ലറ്റിലും ഷൂസിലും വാഹനത്തിലും കയറിക്കൂടിയ ഇഴജന്തുവിന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിലൂടെ ചിലർക്ക് അത്തരം സാഹചര്യങ്ങളിൽ ചിത്രങ്ങൾ മനസ്സിൽ ഉത്തേജിപ്പിക്കപ്പെടുകയും (Stimulate) ഉത്കണ്ഠരോഗങ്ങൾക്കും (anxiety disorders)അകാരണ ഭയ (Phobia)ത്തിനും കാരണമാകുന്നു.
  • ചിലരിൽ ചെക്കിങ് കമ്പൾഷൺ (Checking compulsion)എന്ന മാനസികപ്രശ്നവും കാണപ്പെടുന്നു.ഇത്തരം സന്ദർഭങ്ങളിൽ ഇടപെടുമ്പോൾ ആദ്യം തന്നെ അവിടെ ഒന്നുമില്ലെന്ന് ഇടക്കിടെ പരിശോധിച്ചു ഉറപ്പുവരുത്തുന്ന പ്രശ്നത്തെയാണ് ചെക്കിംഗ് കംപൾഷൻ കൊണ്ടുദ്ദേശിക്കുന്നത്
  • ഇതൊരു അനിയന്ത്രിതമായ പ്രവർത്തിയായി ചിലപ്പോൾ മാറുന്നു.ഇതു കൂടാതെ താൻ ഇടപെടുന്ന മറ്റു പല മേഖലകളിലും യുക്തിരഹിതവും അസഹ്യവുമായ അനാവശ്യവും അനിയന്ത്രിതവുമായ പല സംശയങ്ങളും ചിന്തകളും കടന്നുകൂടുകയും അനിയന്ത്രിതമായ പ്രവർത്തികളിലേക്ക് നയിക്കുകയും ചെയ്യുന്ന ഒബ്സസീവ് കംപൽസീവ് ഡിസോഡർ (OCD)എന്ന രോഗത്തിനും ഇത്തരത്തിലുള്ള കണ്ടൻ്റുകൾ കാരണമാകുന്നു.
  • ഒരു കയർ കാണുമ്പോൾ പാമ്പായി തോന്നുന്ന മിഥ്യാധാരണയും  ഇഴജന്തുക്കൾ പതിയിരുന്ന് താൻ സഞ്ചരിക്കുന്ന വാഹനം അപകടത്തിൽ പെടുമോ എന്നുള്ള അബദ്ധവിശ്വാസമുണ്ടാകുന്ന സാധ്യതകളും ഏറെയാണ്.
  • കൂടാതെ ഇത്തരത്തിലുള്ള സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം ഒരുതരത്തിലുള്ള മതിഭ്രമം ആളുകളിൽ സൃഷ്ടിക്കുന്നു .
  • അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ (American psycholocal Association – APA) പുതിയ ജനറേഷന് ബാധിച്ച വിപത്തായി സെൽഫി ഭ്രമത്തെ ചൂണ്ടിക്കാണിക്കുന്നുണ്ട്.മാരകമായ ആത്മരതിയായാണ് സെൽഫി ഭ്രമത്തെ കണക്കാക്കേണ്ടത്.
ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ തീർച്ചയായും തെറാപ്പി സെഷനുകൾ സ്വീകരിക്കേണ്ടതുണ്ട്.
  • സാമൂഹ്യജീവിയായിരിക്കുന്ന മനുഷ്യന് സമൂഹവുമായി ബന്ധപ്പെടാതെ ജീവിക്കാൻ സാധിക്കില്ല.
  • പലപ്പോഴും ഇത്തരത്തിലുള്ള ബന്ധങ്ങളാണ് നമ്മുടെ സാമൂഹിക ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും ശാരീരിക ആരോഗ്യത്തെയും ദൃഢപ്പെടുത്തുന്നതെന്ന് പറയാം.
  • സോഷ്യൽ മീഡിയ വഴി ബന്ധങ്ങൾ സ്ഥാപിക്കുന്നുണ്ടെങ്കിലും യാഥാർത്ഥ്യത്തിലുള്ള മനുഷ്യബന്ധങ്ങളെ മാറ്റി സ്ഥാപിക്കാൻ r ഒരു വിധത്തിലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കും സാധ്യമല്ല. കൂടുതൽ സമയം സോഷ്യൽ മീഡിയയിൽ  ചെലവഴിക്കുമ്പോൾ അമിതമായ ദുഃഖം ( feeling of Sadness ), അസംതൃപ്തി (dissatisfaction ),ഏകാന്തത (Lonliness ) ,നിരാശ ( Frustration), ആത്മഹത്യപ്രേരണ (Suicidal tendencies ) തുടങ്ങിയവ പ്രകടിപ്പിക്കുന്നുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
  • ഇതുകൂടാതെ നമ്മുടെ ജീവിതമോ രൂപമോ അപര്യാപ്തമാണെന്ന് തോന്നൽ സോഷ്യൽ മീഡിയയുടെ അതിപ്രസരം കാരണം സംഭവിക്കുന്നതാണ്.
  • സോഷ്യൽ മീഡിയയിലെ ചിത്രങ്ങളുമായി തങ്ങളെ താരതമ്യം ചെയ്ത് ഇൻസെക്യൂറാകുന്ന (insecure)  ആളുകൾ നിരവധിയാണ്.മറ്റുള്ളവരുടെ ജീവിതത്തിലെ സന്തോഷങ്ങൾ നമ്മുടെ ജീവിതത്തിൽ ഇല്ല എന്നുള്ളതാലോചിച്ച് അസംതൃപ്തി ഉണ്ടാകുന്നതും സോഷ്യൽ മീഡിയയുടെ സ്വാധീനം കൊണ്ട് തന്നെയാണ്.

ആരോഗ്യകരമായ ഒരു ജീവിതത്തിലേക്ക് നമ്മെ നയിക്കുന്നതാണ് കൗൺസിലിംഗ്.അതുകൊണ്ടുതന്നെ യാതൊരു മടിയും കൂടാതെ ആവശ്യമെങ്കിൽ ഓൺലൈൻ കൗൺസിലിമുകൾ തേടേണ്ടതാണ്.മലയാളം ഓൺലൈൻ കൗൺസിലിംഗും (Malayalam Online Counselling) മലയാളി മെന്റൽ ഹെൽത്ത് കൗൺസിലർആണ് നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ ഒപ്പം നിങ്ങൾക്കായി ലൈസൻസ്ഡ് മലയാളി സൈക്കോളജിസ്റ്റുകളെ (Licensed Malayali Psychologistഓഫർ ചെയ്യുന്നുണ്ട്.

ഫിയർ ഓഫ് മിസ്സിങ്ങ് ഔട്ട് (FOMO )

എപ്പോഴും സോഷ്യൽ മീഡിയ പരിശോധിച്ചു കൊണ്ടിരിക്കുകയും നോക്കിയില്ലെങ്കിൽ അപ്ഡേറ്റുകൾ നഷ്ടപ്പെട്ടു പോകുമെന്നും അത് നമ്മുടെ ബന്ധങ്ങളെയുലക്കുമെന്നുമുള്ള തോന്നൽ നമ്മുടെ ആത്മവിശ്വാസത്തെ തകരാറിലാക്കുന്നു. ക്രമേണ ഇത് ഉത്കണ്ഠ രോഗങ്ങളിലേക്കും വിഷാദരോഗങ്ങളിലേക്കും  നയിക്കുന്നു.
  1. യൂണിവേഴ്സിറ്റി ഓഫ് പെന സിൽവേനിയയിൽ(University of Pennsylvania ) നടന്ന ഒരു പഠനത്തിൽ സോഷ്യൽ മീഡിയയുടെ അമിതോപയോഗം ഒറ്റപ്പെടൽ (lonliness ) കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാമെന്നും, സോഷ്യൽ മീഡിയയുടെ കുറഞ്ഞ ഉപയോഗം അത്രത്തോളം ഒറ്റപ്പെടലും ഏകാന്തതയും ഉണ്ടാക്കുന്നില്ലെന്നും ഒപ്പം മൊത്തം ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നുണ്ടെന്നും കണ്ടെത്തി.
  2. 2018 നടന്ന ഒരു പഠനത്തിൽ സോഷ്യൽ മീഡിയയുടെ ഉപയോഗം ഉറക്കത്തിന്റെ താളം തെറ്റിക്കുന്നു എന്നും അക്കാദമിക നിലവാരത്തെ സാരമായി ബാധിക്കുന്നുവെന്നും കണ്ടെത്തി.ഇത്തരമൊരു സമ്മർദ്ദം നേരിടുന്നുണ്ടെങ്കിൽ അതിനാവശ്യമായ കൗൺസിലിംഗ് അനിവാര്യമായും തേടേണ്ടതാണ്.

അതിരിട്ട് നിർത്താം

ഓൺലൈൻ സാധ്യതകളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും മനുഷ്യൻ്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുള്ള കണ്ടുപിടിത്തങ്ങൾ തന്നെയാണ് .എല്ലാത്തിനും ഗുണങ്ങളും ദോഷങ്ങളും ഉണ്ടെന്നു പറയുന്നതുപോലെ തന്നെ സോഷ്യൽ മീഡിയയ്ക്കും അതിന്റേതായ ദോഷങ്ങൾ പറയാനുണ്ട്.ആവശ്യത്തിലധികം എന്തുപയോഗിക്കുമ്പോഴും അത് വിഷമായി മാറുന്നു എന്ന തത്വം ഇവിടെയും ശരിവെക്കുന്നു.ആവശ്യങ്ങളേക്കാളേറെ അനാവശ്യത്തിന് ഉപയോഗിക്കുന്നു എന്നുള്ളതാണ് അപകടകരമായ വസ്തുത.
  • ഇത് കുട്ടികളുടെ തനതായ വളർച്ചയെ തടസ്സപ്പെടുത്തുന്നു. സാമൂഹ്യ മൂല്യങ്ങളും ജീവിതപാഠങ്ങളും ശാസ്ത്രബോധവും യുക്തിചിന്തയും വിമർശന ബുദ്ധിയും ചരിത്രബോധവുമെല്ലാമുള്ള ഒരു തലമുറയ്ക്ക് പകരം തലച്ചോറുപയോഗിക്കാത്ത, ചിന്തിക്കാത്ത ,കാര്യങ്ങളെപ്പറ്റി കൃത്യമായി അവലോകനം ചെയ്യാൻ സാധിക്കാത്ത, തീരുമാനങ്ങൾ എടുക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും സാധിക്കാത്ത രീതിയിലേക്ക് കുട്ടികൾ എത്തപ്പെടുമ്പോൾ ഇത്തരത്തിലുള്ള സാധ്യതകളുടെ പരിണിതഫലങ്ങൾ എന്തൊക്കെയാണെന്ന് ചർച്ച ചെയ്യാതിരിക്കാനാവില്ല.
  • സ്ക്രീൻ സമയം കുറച്ചുകൊണ്ട് ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.ഇടയ്ക്ക് ഡിജിറ്റൽ ഡയറ്റ് (Digital Diet) ആവാം.
  • നമ്മുടെ മുൻഗണനകൾ (Priorities) എന്താണെന്ന് കൃത്യമായ ധാരണയുണ്ടായിരിക്കണം. വായനയിലേക്കും സാമൂഹ്യ സാംസ്കാരിക  കൂട്ടായ്മകളിലേക്കും ഇറങ്ങി ചെല്ലാൻ പ്രാപ്തരാകേണ്ടതുണ്ട് നമ്മൾ
  • ചില അതിർവരമ്പുകൾ ( boundaries) സൃഷ്ടിച്ച് കൊണ്ട് കുട്ടികളെ ചെറുപ്പത്തിൽ തന്നെ നിയന്ത്രിതമായി ഫോണും മറ്റ് സാധ്യതകളും ഉപയോഗിക്കാൻ ശിലിപ്പിക്കേണ്ടതുണ്ട്. അത്തരം ചുട്ടയിലെ ശീലങ്ങൾ കുട്ടികളെ ലക്ഷ്യബോധമുള്ള വ്യക്തിത്വ നടമകളാക്കും
  • അഡിക്ഷനുണ്ടെന്ന് മനസ്സിലാക്കുന്ന പക്ഷം ശാസ്ത്രീയമായ ചികിത്സാരീതികൾ സ്വീകരിക്കാൻ തയ്യാറാകണം.
  • സോഷ്യൽ മീഡിയകളുടെയും മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെയും അനന്തമായ സാധ്യതകളെ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ ഉല്പാദനക്ഷമമായ ജീവിതം നയിക്കുമ്പോഴാണ് ഇതിനെ നാം ശരിയായ രീതിയിൽ ഉപയോഗിക്കുന്നുവെന്ന് പറയാനാകൂ.
എന്തും അവനവൻ്റെ യുക്തിക്കനുസരിച്ച് ഉപയോഗിക്കുന്ന രീതിയിലേക്ക്, തങ്ങളുടെ ആവശ്യങ്ങളെ പൂർത്തീകരിക്കാൻ സഹായിക്കുന്നവ എന്നുള്ള രീതിയിലേക്ക് ഇത്തരത്തിലുള്ള സാധ്യതകളെ കാണുമ്പോൾ അത് മാനസികാരോഗ്യത്തെയും വൈകാരികവും സാമൂഹികവുമായ ആരോഗ്യത്തെയും മെച്ചപ്പെടുത്തുന്നുവെന്നേ ഓർമിപ്പിക്കാനുള്ളൂ.
ഇത്തരമൊരു രീതിയിലേക്ക് നമ്മുടെ കുട്ടികളെയും മറ്റാളുകളെയും എത്തിക്കണം എന്നുണ്ടെങ്കിൽ അതിനു ശാസ്ത്രീയമായ മാർഗങ്ങളും അവലംബിക്കേണ്ടതുണ്ട്.

മടികൂടാതെ ഇതിനാവശ്യമായ കൗൺസിലിംഗ് സാധ്യതകളെയും മറ്റ് മാനസികാരോഗ്യ സാധ്യതകളെയും ഉപയോഗപ്പെടുത്തേണ്ടതുണ്ട്.നിങ്ങൾക്കായി മലയാളം ഓൺലൈൻ കൗൺസിലിംഗ് സാധ്യതകളും മലയാളി ടീൻ കൗൺസിലിംഗും ഓൺലൈൻ മലയാളി തെറാപ്പിസ്റ്റുകളെയും ഒപ്പം നിങ്ങൾക്കായി നൽകുന്നുണ്ട്.ഒപ്പം നിങ്ങളുടെ കൂടെയുണ്ട്.

ഓർക്കുകറിയൽ ലൈഫ് ഏറെ മനോഹരമാണ്.അവയെ അത്തരത്തിൽ കാണാനും ജീവിക്കാനും പഠിക്കുകയാണെങ്കിൽ

Mental health isn’t a luxury It’s your right

Feeling tired, stuck, overwhelmed or just not like yourself lately?
Take a pause. Talk to someone who gets it.

There’s more like that

Scroll to Top
WhatsApp Floating Button WhatsApp